Skip to content

യുദ്ധകാണ്ഡം · 33 · വാനരാദികൾക്ക് ഭഗവാൻ കൊടുത്ത അനുഗ്രഹം

Vānarādikaḷkk bhagavān koṭutta anugrahaṃ

vānarādikaḷkk bhagavān koṭutta anugrahaṃ

A section of the Yuddha Kanda of the Adhyatma Ramayanam.

12 versesMalayalam with transliteration

A parrot singing the Ramayana on a branch, Rama and Sita below.

വിശ്വംഭരാ പരിപാലനവും ചെയ്തു വിശ്വനാഥൻ വസിച്ചീടും ദശാന്തരേ സസ്യസമ്പൂർണ്ണമായ് വന്നിതവനിയും ഉത്സവയുക്തങ്ങളായി ഗൃഹങ്ങളും വൃക്ഷങ്ങളെല്ലമതിസ്വാദു സംയുത- പക്വങ്ങളോടു കലർ‌ന്നു നിന്നീടുന്നു

viśvaṃbharā paripālanavuṃ ceytu viśvanāthan vasiccīṭuṃ daśāntarē sasyasampūrṇṇamāy vannitavaniyuṃ utsavayuktaṅṅaḷāyi gr̥haṅṅaḷuṃ vr̥kṣaṅṅaḷellamatisvādu saṃyuta- pakvaṅṅaḷōṭu kalarnnu ninnīṭunnu

Report an error

ദുർഗ്ഗന്ധപുഷപങ്ങളക്കാലമൂഴിയിൽ സൽഗന്ധയുക്തങ്ങളായ്‌വന്നിതൊക്കെവെ നൂറായിരം തുരഗങ്ങൾ പശുക്കളും നൂറുനൂറായിരത്തില്പുറം പിന്നെയും മുപ്പതുകോടി സുവർണ്ണാഭാ‍രങ്ങളും സുബ്രാഹ്മണർക്കു കൊടുത്തു രഘൂത്തമൻ വസ്ത്രാഭരണ മാല്യങ്ങൾസംഖ്യമായ് പൃത്ഥ്വീസുരോത്തമന്മാർക്കു നൽകീടിനാൻ സ്വർണ്ണരത്നോജ്ജ്വലം മാല്യം മഹാപ്രഭം വർണ്ണവൈചിത്ര്യമനഘമനുപമം

durggandhapuṣapaṅṅaḷakkālamūḻiyil salgandhayuktaṅṅaḷāyvannitokkeve nūṟāyiraṃ turagaṅṅaḷ paśukkaḷuṃ nūṟunūṟāyirattilpuṟaṃ pinneyuṃ muppatukōṭi suvarṇṇābhāraṅṅaḷuṃ subrāhmaṇarkku koṭuttu raghūttaman vastrābharaṇa mālyaṅṅaḷsaṃkhyamāy pr̥tthvīsurōttamanmārkku nalkīṭinān svarṇṇaratnōjjvalaṃ mālyaṃ mahāprabhaṃ varṇṇavaicitryamanaghamanupamaṃ

Report an error

ആദിത്യപുത്രനു നൽകിനാനാദരാ- ലാദിതേയാധിപപുത്രതനയനും അംഗദദ്വന്ദ്വം കൊടുത്തോരനന്തരം മംഗലാപാംഗിയാം സീതയ്ക്കു നൽകിനാൻ മേരുവും ലോകത്രയവും കൊടുക്കിലും പോരാ വിലയതിനങ്ങനെയൊള്ളൊരു ഹാരം കൊടുത്തതു കണ്ടു വൈദേഹിയും പാരം പ്രസാദിച്ചു മന്ദസ്മിതാന്വിതം കണ്ഠദേശത്തിങ്കൽനിന്നങ്ങെടുത്തിട്ടു രണ്ടുകൈകൊണ്ടും പിടിച്ചു നോക്കീടിനാൾ

ādityaputranu nalkinānādarā- lāditēyādhipaputratanayanuṃ aṃgadadvandvaṃ koṭuttōranantaraṃ maṃgalāpāṃgiyāṃ sītaykku nalkinān mēruvuṃ lōkatrayavuṃ koṭukkiluṃ pōrā vilayatinaṅṅaneyoḷḷoru hāraṃ koṭuttatu kaṇṭu vaidēhiyuṃ pāraṃ prasādiccu mandasmitānvitaṃ kaṇṭhadēśattiṅkalninnaṅṅeṭuttiṭṭu raṇṭukaikoṇṭuṃ piṭiccu nōkkīṭināḷ

Report an error

ഭർത്തൃമുഖാബ്ജവും മാരുതി വക്ത്രവും മദ്ധ്യേ മണിമയമാകിയ ഹാരവും ഇംഗിതജ്ഞൻ പുരുഷോത്തമനന്നേരം മംഗലദേവതയോടു ചൊല്ലീടിനാൻ ‘ഇക്കണ്ടവർകളിലിഷ്ടനാകുന്നതാ- രുൾക്കമലത്തിൽ നിനക്കു മനോഹരേ! നൽകീടവന്നു നീ മറ്റാരുമില്ല നി- ന്നാകൂതഭംഗം വരുത്തുവാനോമലേ!’ എന്നതു കേട്ടു ചിരിച്ചു വൈദേഹിയും മന്ദം വിളിച്ചു ഹനുമാനു നൽകിനാൾ

bharttr̥mukhābjavuṃ māruti vaktravuṃ maddhyē maṇimayamākiya hāravuṃ iṃgitajñan puruṣōttamanannēraṃ maṃgaladēvatayōṭu collīṭinān ‘ikkaṇṭavarkaḷiliṣṭanākunnatā- ruḷkkamalattil ninakku manōharē! nalkīṭavannu nī maṟṟārumilla ni- nnākūtabhaṃgaṃ varuttuvānōmalē!’ ennatu kēṭṭu ciriccu vaidēhiyuṃ mandaṃ viḷiccu hanumānu nalkināḷ

Report an error

ഹാരവും പൂണ്ടു വിളങ്ങിനാനേറ്റവും മരുതിയും പരമാനന്ദസംയുതം അഞ്ജലിയോടും തിരുമുമ്പിൽ നിന്നിടു- മഞ്ജനാപുത്രനെക്കണ്ടു രഘുവരൻ മന്ദമരികേ വിളിച്ചരുൾചെയ്തിതാ- നന്ദപരവശനായ് മധുരാക്ഷരം ‘മാരുതനന്ദന വേണ്ടും വരത്തെ നീ വീര വരിച്ചുകൊൾകേതും മടിയാതെ’ എന്നതു കേട്ടു വന്ദിച്ചു കപീന്ദ്രനും മന്നവൻ തന്നോടപേക്ഷിച്ചരുളിനാൻ

hāravuṃ pūṇṭu viḷaṅṅinānēṟṟavuṃ marutiyuṃ paramānandasaṃyutaṃ añjaliyōṭuṃ tirumumpil ninniṭu- mañjanāputranekkaṇṭu raghuvaran mandamarikē viḷiccaruḷceytitā- nandaparavaśanāy madhurākṣaraṃ ‘mārutanandana vēṇṭuṃ varatte nī vīra variccukoḷkētuṃ maṭiyāte’ ennatu kēṭṭu vandiccu kapīndranuṃ mannavan tannōṭapēkṣiccaruḷinān

Report an error

‘സ്വാമിൻ പ്രഭോ നിന്തിരുവടിതന്നുടെ നാമവും ചാരുചരിത്രവുമുള്ള നാൾ ഭൂമിയിൽ വാഴ്‌വാനനുഗ്രഹിച്ചീടണം രാമനാമം കേട്ടുകൊൾവാനനാരതം രാമജപസ്മരണശ്രവണങ്ങളിൽ മാമകമാനസേ തൃപ്തിവരാ വിഭോ! മറ്റുവരം മമ വേണ്ട ദയാനിധേ! മറ്റുമിളക്കമില്ലാതൊരു ഭക്തിയു- മുണ്ടായിരിക്കണ'മെന്നതു കേട്ടൊരു പുണ്ഡരീകാക്ഷനനുഗ്രഹം നൽകിനാൻ

‘svāmin prabhō nintiruvaṭitannuṭe nāmavuṃ cārucaritravumuḷḷa nāḷ bhūmiyil vāḻvānanugrahiccīṭaṇaṃ rāmanāmaṃ kēṭṭukoḷvānanārataṃ rāmajapasmaraṇaśravaṇaṅṅaḷil māmakamānasē tr̥ptivarā vibhō! maṟṟuvaraṃ mama vēṇṭa dayānidhē! maṟṟumiḷakkamillātoru bhaktiyu- muṇṭāyirikkaṇa'mennatu kēṭṭoru puṇḍarīkākṣananugrahaṃ nalkinān

Report an error

'മൽകഥയുള്ളനാൾ മുക്തനായ്‌ വാഴ്കനീ ഭക്തികൊണ്ടേ വരൂ ബ്രഹ്മത്വവും സഖേ!' ജാനകീദേവിയും ഭോഗാനുഭൂതികൾ താനേ വരികെന്നനുഗ്രഹിച്ചീടിനാൾ ആനന്ദബാഷ്പപരീതാക്ഷനായവൻ വീണുനമസ്കൃത്യ പിന്നെയും പിന്നെയും രാമസീതാഞ്ജയാപരം പണിപ്പെട്ടു******** രാമപാദാബ്ജവും ചിന്തിച്ചു ചിന്തിച്ചു ചെന്നു ഹിമാചലം പുക്കു തപസ്സിനായ്‌ പിന്നെ ഗുഹനെ വിളിച്ചു മനുവരൻ

'malkathayuḷḷanāḷ muktanāy vāḻkanī bhaktikoṇṭē varū brahmatvavuṃ sakhē!' jānakīdēviyuṃ bhōgānubhūtikaḷ tānē varikennanugrahiccīṭināḷ ānandabāṣpaparītākṣanāyavan vīṇunamaskr̥tya pinneyuṃ pinneyuṃ rāmasītāñjayāparaṃ paṇippeṭṭu******** rāmapādābjavuṃ cinticcu cinticcu cennu himācalaṃ pukku tapassināy pinne guhane viḷiccu manuvaran

Report an error

'ഗച്ഛ സഖേ! പുരം ശൃംഗീവരം ഭവാൻ മൽചരിത്രങ്ങളും ചിന്തിച്ചു വാഴ്കനീ ഭോഗങ്ങളെല്ലാം ഭുജിച്ചു ചിരം പുന- രേകഭാവം ഭജിച്ചീടുകെന്നോടു നീ' ദിവ്യാംബരാഭരണങ്ങളെല്ലാം കൊടു- ത്തവ്യാജഭക്തനെ യാത്ര വഴങ്ങിനാൻ പ്രേമഭാരേണ വിയോഗദുഃഖം കൊണ്ടു രാമനാലാശ്ലിഷ്ടനായ ഗുഹൻ തദാ ഗംഗാനദീ പരിശോഭിതമായൊരു ശൃംഗീവരം പ്രവേശിച്ചു മരുവിനാൻ

'gaccha sakhē! puraṃ śr̥ṃgīvaraṃ bhavān malcaritraṅṅaḷuṃ cinticcu vāḻkanī bhōgaṅṅaḷellāṃ bhujiccu ciraṃ puna- rēkabhāvaṃ bhajiccīṭukennōṭu nī' divyāṃbarābharaṇaṅṅaḷellāṃ koṭu- ttavyājabhaktane yātra vaḻaṅṅinān prēmabhārēṇa viyōgaduḥkhaṃ koṇṭu rāmanālāśliṣṭanāya guhan tadā gaṃgānadī pariśōbhitamāyoru śr̥ṃgīvaraṃ pravēśiccu maruvinān

Report an error

മൂല്യമില്ലാത വസ്ത്രാഭരണങ്ങളും മാല്യകളഭ ഹരിചന്ദനാദിയും പിന്നെയും പിന്നെയും വേണ്ടുവോളം നൽകി മന്നവൻ ഗാഢഗാഢം പുണർന്നാദരാൽ മർക്കടനായകന്മാർക്കും കൊടുത്തുപോയ്‌- കിഷ്കിന്ധപൂകെന്നയച്ചരുളീടിനാൻ സുഗ്രീവനും വിയോഗേന ദുഃഖം കൊണ്ടു കിഷ്കിന്ധപുക്കു സുഖിച്ചു മരുവിനാൻ സീതാജനകനായീടും ജനകനെ പ്രീതിയോടെ പറഞ്ഞാശ്ലേഷവും ചെയ്തു

mūlyamillāta vastrābharaṇaṅṅaḷuṃ mālyakaḷabha haricandanādiyuṃ pinneyuṃ pinneyuṃ vēṇṭuvōḷaṃ nalki mannavan gāḍhagāḍhaṃ puṇarnnādarāl markkaṭanāyakanmārkkuṃ koṭuttupōy- kiṣkindhapūkennayaccaruḷīṭinān sugrīvanuṃ viyōgēna duḥkhaṃ koṇṭu kiṣkindhapukku sukhiccu maruvinān sītājanakanāyīṭuṃ janakane prītiyōṭe paṟaññāślēṣavuṃ ceytu

Report an error

സീതയെക്കൊണ്ടു കൊടുപ്പിച്ചൊരോതരം നൂതനപട്ടാംബരാഭരണാദിയും നൽകി, വിദേഹരാജ്യത്തിനു പോകെന്നു പുൽകിക്കനിവോടു യാത്ര വഴങ്ങിനാൻ കാശിരാജാവിനും വസ്ത്രാഭരണങ്ങ- ളാശയാനന്ദം വരുമാറു നൽകിനാൻ പിന്നെ മറ്റുള്ള നൃപന്മാർക്കുമൊക്കവെ മന്നവൻ നിർമ്മലഭൂഷണാദ്യങ്ങളും സമ്മാനപൂർവ്വം കൊടുത്തയച്ചീടിനാൻ സമ്മോദമുൾക്കൊണ്ടു പോയാരവർകളും

sītayekkoṇṭu koṭuppiccorōtaraṃ nūtanapaṭṭāṃbarābharaṇādiyuṃ nalki, vidēharājyattinu pōkennu pulkikkanivōṭu yātra vaḻaṅṅinān kāśirājāvinuṃ vastrābharaṇaṅṅa- ḷāśayānandaṃ varumāṟu nalkinān pinne maṟṟuḷḷa nr̥panmārkkumokkave mannavan nirmmalabhūṣaṇādyaṅṅaḷuṃ sammānapūrvvaṃ koṭuttayaccīṭinān sammōdamuḷkkoṇṭu pōyāravarkaḷuṃ

Report an error

നക്തഞ്ചരേന്ദ്രൻ വിഭീഷണനന്നേരം ഭക്ത്യാ നമസ്കരിച്ചാൻ ചരണാംബുജം 'മിത്രമായ്‌ നീ തുണച്ചോരുമൂലം മമ ശത്രുക്കളെജ്ജയിച്ചേനൊരുജാതി ഞാൻ ആചന്ദ്രതാരകം ലങ്കയിൽ വാഴ്ക നീ നാശമരികളാലുണ്ടാകയില്ല തേ എന്നെ മറന്നുപോകാതെ നിരൂപിച്ചു പുണ്യജനാധിപനായ്‌ വസിച്ചീടെടോ! വിഷ്ണുലിംഗത്തെയും പൂജിച്ചു നിത്യവും വിഷ്ണുപരായണനായ്‌ വിശുദ്ധാത്മനാ

naktañcarēndran vibhīṣaṇanannēraṃ bhaktyā namaskariccān caraṇāṃbujaṃ 'mitramāy nī tuṇaccōrumūlaṃ mama śatrukkaḷejjayiccēnorujāti ñān ācandratārakaṃ laṅkayil vāḻka nī nāśamarikaḷāluṇṭākayilla tē enne maṟannupōkāte nirūpiccu puṇyajanādhipanāy vasiccīṭeṭō! viṣṇuliṃgatteyuṃ pūjiccu nityavuṃ viṣṇuparāyaṇanāy viśuddhātmanā

Report an error

മുക്തനായ്‌ വാണീടുകെ'ന്നു നിയോഗിച്ചു മുക്താഫലമണിസ്വർണ്ണഭാരങ്ങളും ആവോളവും കൊടുത്താശു പോവാനയ- ച്ചാവിർമ്മുദാ പുണർന്നീടിന്നാൻ പിന്നെയും ചിത്തേ വിയോഗദുഃഖം കൊണ്ടു കണ്ണുനീ- രത്യർത്ഥമിറ്റിറ്റു വീണും വണങ്ങിയും ഗദ്ഗദവർണ്ണേന യാത്രയും ചൊല്ലിനാൻ നിർഗ്ഗമിച്ചാനൊരുജാതി വിഭീഷണൻ ലങ്കയിൽ ചെന്നു സുഹൃജ്ജനത്തോടുമാ- തങ്കമൊഴിഞ്ഞു സുഖിച്ചു വാണീടിനാൻ

muktanāy vāṇīṭuke'nnu niyōgiccu muktāphalamaṇisvarṇṇabhāraṅṅaḷuṃ āvōḷavuṃ koṭuttāśu pōvānaya- ccāvirmmudā puṇarnnīṭinnān pinneyuṃ cittē viyōgaduḥkhaṃ koṇṭu kaṇṇunī- ratyartthamiṟṟiṟṟu vīṇuṃ vaṇaṅṅiyuṃ gadgadavarṇṇēna yātrayuṃ collinān nirggamiccānorujāti vibhīṣaṇan laṅkayil cennu suhr̥jjanattōṭumā- taṅkamoḻiññu sukhiccu vāṇīṭinān

Report an error

Illustration: Verse & Place (Project-owned).