Adhyatma Ramayanam 37.2
പൂജിച്ചിതർഘ്യപാദ്യാതികൾ കൊണ്ടു തം രാജീവ ലോചനം ഭാതൃഭാര്യാന്വിതം. ചൊല്ലിനാൻ ഭൂപാലനന്ദനന്മാരോടു: ‘ചൊല്ലെഴുമെന്നുടെ പത്നിയുണ്ടത്രെ കേൾ. എത്രയും വൃദ്ധതപസ്വിനിമാരിൽ വ- ച്ചുത്തമയായ ധർമ്മജ്ഞാ തപോധനാ പർണ്ണശാലാന്തർഗൃഹേ വസിക്കുന്നിതു ചെന്നുകണ്ടാലും ജനകനൃപാത്മജേ! എന്നതു കേട്ടു രാമാജ്ഞയാ ജാനകി ചെന്നനസൂയാപദങ്ങൾ വണങ്ങിനാൾ
pūjiccitarghyapādyātikaḷ koṇṭu taṃ rājīva lōcanaṃ bhātr̥bhāryānvitaṃ. collinān bhūpālanandananmārōṭu: ‘colleḻumennuṭe patniyuṇṭatre kēḷ. etrayuṃ vr̥ddhatapasvinimāril va- ccuttamayāya dharmmajñā tapōdhanā parṇṇaśālāntargr̥hē vasikkunnitu cennukaṇṭāluṃ janakanr̥pātmajē! ennatu kēṭṭu rāmājñayā jānaki cennanasūyāpadaṅṅaḷ vaṇaṅṅināḷ