Skip to content

കിഷ്കിന്ധാകാണ്ഡം · 1 · ആരംഭം

Opening

āraṃbhaṃ

A section of the Kishkindha Kanda of the Adhyatma Ramayanam.

2 versesMalayalam with transliteration

A parrot singing the Ramayana on a branch, Rama and Sita below.
←
Go to verse
→

ഹരിഃ ശ്രീഗണപതയേ നമഃ അവിഘ്നമസ്തു ശാരികപ്പൈതലേ! ചാരുശീലേ! വരി- കാരോമലേ! കഥാശേഷവും ചൊല്ലു നീ. ചൊല്ലുവനെങ്കിലനംഗാരി ശങ്കരൻ വല്ലഭയോടരുൾചെയ്ത പ്രകാരങ്ങൾ. കല്യാണശീലൻ ദശരഥസൂനു കൗ- സല്യാതനയനവരജൻതന്നോടും പമ്പാസരസ്തടം ലോകമനോഹരം സംപ്രാപ്യ വിസ്‌മയംപൂണ്ടരുളീടിനാൻ. ക്രോശമാത്രം വിശാലം വിശദാമൃതം ക്ലേശവിനാശനം ജന്തുപൂർണ്ണസ്ഥലം

hariḥ śrīgaṇapatayē namaḥ avighnamastu śārikappaitalē! cāruśīlē! vari- kārōmalē! kathāśēṣavuṃ collu nī. colluvaneṅkilanaṃgāri śaṅkaran vallabhayōṭaruḷceyta prakāraṅṅaḷ. kalyāṇaśīlan daśarathasūnu kaൗ- salyātanayanavarajantannōṭuṃ pampāsarastaṭaṃ lōkamanōharaṃ saṃprāpya vismayaṃpūṇṭaruḷīṭinān. krōśamātraṃ viśālaṃ viśadāmr̥taṃ klēśavināśanaṃ jantupūrṇṇasthalaṃ

Report an error

ഉൽഫുല്ലപത്മകൽഹാരകുമുദ നീ- ലോൽപലമണ്ഡിതം ഹംസകാരണ്ഡവ ഷഡ്‌പദകോകില കുക്കുടകോയഷ്‌ടി സർപ്പസിംഹവ്യാഘ്രസൂകരസേവിതം പുഷ്പലതാപരിവേഷ്‌ടിതപാദപ- സൽഫലസേവിതം സന്തുഷ്‌ടജന്തുകം കണ്ടു കൗതൂഹലംപൂണ്ടു തണ്ണീർകുടി- ച്ചിണ്ടലും തീർത്തു മന്ദം നടന്നീടിനാർ.

ulphullapatmakalhārakumuda nī- lōlpalamaṇḍitaṃ haṃsakāraṇḍava ṣaḍpadakōkila kukkuṭakōyaṣṭi sarppasiṃhavyāghrasūkarasēvitaṃ puṣpalatāparivēṣṭitapādapa- salphalasēvitaṃ santuṣṭajantukaṃ kaṇṭu kaൗtūhalaṃpūṇṭu taṇṇīrkuṭi- cciṇṭaluṃ tīrttu mandaṃ naṭannīṭinār.

Report an error

Illustration: Verse & Place (Project-owned).