ഇങ്ങനെ വാഴുന്ന കാലമൊരുദിന- മങ്ങു കിഷ്കിന്ധാപുരത്തിങ്കൽ വാഴുന്ന സുഗ്രീവനോടു പറഞ്ഞു പവനജ- നഗ്രേ വണങ്ങിനിന്നേകാന്തമാംവണ്ണം:
iṅṅane vāḻunna kālamorudina- maṅṅu kiṣkindhāpurattiṅkal vāḻunna sugrīvanōṭu paṟaññu pavanaja- nagrē vaṇaṅṅininnēkāntamāṃvaṇṇaṃ:
കിഷ്കിന്ധാകാണ്ഡം · 9 · ഹനൂമൽസുഗ്രീവസംവാദം
hanūmalsugrīvasaṃvādaṃ
A section of the Kishkindha Kanda of the Adhyatma Ramayanam.
7 versesMalayalam with transliteration
ഇങ്ങനെ വാഴുന്ന കാലമൊരുദിന- മങ്ങു കിഷ്കിന്ധാപുരത്തിങ്കൽ വാഴുന്ന സുഗ്രീവനോടു പറഞ്ഞു പവനജ- നഗ്രേ വണങ്ങിനിന്നേകാന്തമാംവണ്ണം:
iṅṅane vāḻunna kālamorudina- maṅṅu kiṣkindhāpurattiṅkal vāḻunna sugrīvanōṭu paṟaññu pavanaja- nagrē vaṇaṅṅininnēkāntamāṃvaṇṇaṃ:
"കേൾക്ക കപീന്ദ്ര! നിനക്കു ഹിതങ്ങളാം വാക്കുകൾ ഞാൻ പറയുന്നവ സാദരം. നിന്നുടെ കാര്യം വരുത്തി രഘൂത്തമൻ മുന്നമേ സത്യവ്രതൻ പുരുഷോത്തമൻ. പിന്നെ നീയോ നിരൂപിച്ചീലതേതുമെ- ന്നെന്നുടെ മാനസേ തോന്നുന്നിതിന്നഹോ. ബാലി മഹാബലവാൻ കപിപുംഗവൻ ത്രൈലോക്യസമ്മതൻ ദേവരാജാത്മജൻ നിന്നുടെമൂലം മരിച്ചു ബലാ, ലവൻ മുന്നമേ കാര്യം വരുത്തിക്കൊടുത്തിതു
"kēḷkka kapīndra! ninakku hitaṅṅaḷāṃ vākkukaḷ ñān paṟayunnava sādaraṃ. ninnuṭe kāryaṃ varutti raghūttaman munnamē satyavratan puruṣōttaman. pinne nīyō nirūpiccīlatētume- nnennuṭe mānasē tōnnunnitinnahō. bāli mahābalavān kapipuṃgavan trailōkyasammatan dēvarājātmajan ninnuṭemūlaṃ mariccu balā, lavan munnamē kāryaṃ varuttikkoṭuttitu
രാജ്യാഭിഷേകവും ചെയ്തു മഹാജന- പൂജ്യനായ്താരയുമായിരുന്നീടു നീ. എത്രനാളുണ്ടിരിപ്പിങ്ങനെയെന്നതും ചിത്തത്തിലുണ്ടു തോന്നുന്നു ധരിക്ക നീ. അദ്യ വാ ശ്വോ വാ പരശ്വോഥ വാ തവ മൃത്യു ഭവിക്കുമതിനില്ല സംശയം പ്രത്യുപകാരം മറക്കുന്ന പുരുഷൻ ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും പർവതാഗ്രേ നിജ സോദരൻതന്നോടു- മൂർവീശ്വരൻ പരിതാപേന വാഴുന്നു
rājyābhiṣēkavuṃ ceytu mahājana- pūjyanāytārayumāyirunnīṭu nī. etranāḷuṇṭirippiṅṅaneyennatuṃ cittattiluṇṭu tōnnunnu dharikka nī. adya vā śvō vā paraśvōtha vā tava mr̥tyu bhavikkumatinilla saṃśayaṃ pratyupakāraṃ maṟakkunna puruṣan cattatinokkumē jīviccirikkiluṃ parvatāgrē nija sōdarantannōṭu- mūrvīśvaran paritāpēna vāḻunnu
നിന്നെയും പാർത്തു, പറഞ്ഞ സമയവും വന്നതും നീയോ ധരിച്ചതില്ലേതുമേ. വാനരഭാവേന മാനിനീസക്തനായ് പാനവും ചെയ്തു മതിമറന്നന്വഹം രാപ്പകലുമറിയാതേ വസിക്കുന്ന കോപ്പുകളെത്രയും നന്നുനന്നിങ്ങനെ. അഗ്രജനായ ശക്രാത്മജനെപ്പോലെ നിഗ്രഹിച്ചീടും ഭവാനെയും നിർണ്ണയം." അഞ്ജനാനന്ദൻതന്നുടെ വാക്കു കേ- ട്ടഞ്ജസാ ഭീതനായോരു സുഗ്രീവനും
ninneyuṃ pārttu, paṟañña samayavuṃ vannatuṃ nīyō dhariccatillētumē. vānarabhāvēna māninīsaktanāy pānavuṃ ceytu matimaṟannanvahaṃ rāppakalumaṟiyātē vasikkunna kōppukaḷetrayuṃ nannunanniṅṅane. agrajanāya śakrātmajaneppōle nigrahiccīṭuṃ bhavāneyuṃ nirṇṇayaṃ." añjanānandantannuṭe vākku kē- ṭṭañjasā bhītanāyōru sugrīvanuṃ
ഉത്തരമായവൻതന്നോടു ചൊല്ലിനാൻ: "സത്യമത്രേ നീ പറഞ്ഞതു നിർണ്ണയം. ഇത്തരം ചൊല്ലുമമാത്യനുണ്ടെങ്കിലോ പൃത്ഥീശനാപത്തുമെത്തുകയില്ലല്ലോ സത്വരമെന്നുടെയാജ്ഞയോടും ഭവാൻ പത്തുദിക്കിങ്കലേക്കുമയച്ചീടണം, സപ്തദ്വീപസ്ഥിതന്മാരായ വാനര- സത്തമന്മാരെ വരുത്തുവാനായ് ദ്രുതം നേരെ പതിനായിരം കപിവീരെ- പ്പാരാതയയ്ക്ക സന്ദേശപത്രത്തൊടും
uttaramāyavantannōṭu collinān: "satyamatrē nī paṟaññatu nirṇṇayaṃ. ittaraṃ collumamātyanuṇṭeṅkilō pr̥tthīśanāpattumettukayillallō satvaramennuṭeyājñayōṭuṃ bhavān pattudikkiṅkalēkkumayaccīṭaṇaṃ, saptadvīpasthitanmārāya vānara- sattamanmāre varuttuvānāy drutaṃ nēre patināyiraṃ kapivīre- ppārātayaykka sandēśapatrattoṭuṃ
പക്ഷതിനുള്ളിൽ വരേണം കപികുലം പക്ഷം കഴിഞ്ഞു വരുന്നതെന്നാകിലോ വദ്ധ്യനവനതിനില്ലൊരു സംശയം സത്യം പറഞ്ഞാലിളക്കമില്ലേതുമേ." അഞ്ജനാപുത്രനോടിത്ഥം നിയോഗിച്ചു മഞ്ജുളമന്ദിരം പുക്കിരുന്നീടിനാൻ ഭർത്തൃനിയോഗം പുരസ്കൃത്യ മാരുത- പുത്രനും വാനരസത്തമന്മാരെയും പത്തു ദിക്കിന്നുമയച്ചാനഭിമത- ദത്തപൂർവ്വം, കപീന്ദ്രന്മാരുമന്നേരം
pakṣatinuḷḷil varēṇaṃ kapikulaṃ pakṣaṃ kaḻiññu varunnatennākilō vaddhyanavanatinilloru saṃśayaṃ satyaṃ paṟaññāliḷakkamillētumē." añjanāputranōṭitthaṃ niyōgiccu mañjuḷamandiraṃ pukkirunnīṭinān bharttr̥niyōgaṃ puraskr̥tya māruta- putranuṃ vānarasattamanmāreyuṃ pattu dikkinnumayaccānabhimata- dattapūrvvaṃ, kapīndranmārumannēraṃ
വായുവേഗപ്രചാരേണ കപികുല- നായകന്മാരെ വരുത്തുവാനായ് മുദാ പോയിതു ദാനമാനാദി തൃപ്തത്മനാ മായാമാനുഷ്യകാര്യാർത്ഥമതിദ്രുതം.
vāyuvēgapracārēṇa kapikula- nāyakanmāre varuttuvānāy mudā pōyitu dānamānādi tr̥ptatmanā māyāmānuṣyakāryārtthamatidrutaṃ.
Keys: ← → turn the page, J K step through the verses.
Illustration: Verse & Place (Project-owned).