Skip to content

ബാലകാണ്ഡം · 8 · ശ്രീരാമാവതാരം

Śrīrāmāvatāraṃ

śrīrāmāvatāraṃ

A section of the Bala Kanda of the Adhyatma Ramayanam.

5 versesMalayalam with transliteration

A parrot singing the Ramayana on a branch, Rama and Sita below.
←
Go to verse
→

ഗർഭവും പരിപൂർണ്ണമായ്‌ ചമഞ്ഞതുകാല- മർഭകന്മാരും നാൽവർ പിറന്നാരുടനുടൻ. ഉച്ചത്തിൽ പഞ്ചഗ്രഹം നില്‌ക്കുന്ന കാലത്തിങ്ക- ലച്യുതനയോദ്ധ്യയിൽ കൌസല്യാത്മജനായാൻ. നക്ഷത്രം പുനർവസു നവമിയല്ലോ തിഥി നക്ഷത്രാധിപനോടുകൂടവേ ബൃഹസ്പതി

garbhavuṃ paripūrṇṇamāy camaññatukāla- marbhakanmāruṃ nālvar piṟannāruṭanuṭan. uccattil pañcagrahaṃ nilkkunna kālattiṅka- lacyutanayōddhyayil kausalyātmajanāyān. nakṣatraṃ punarvasu navamiyallō tithi nakṣatrādhipanōṭukūṭavē br̥haspati

Report an error

കർക്കടകത്തിലത്യുച്ചസ്ഥിതനായിട്ടല്ലോ; അർക്കനുമത്യുച്ചസ്ഥനു, ദയം കർക്കടകം; അർക്കജൻ തുലാത്തിലും, ഭാർഗ്ഗവൻ മീനത്തിലും, വക്രനുമുച്ചസ്ഥനായ്‌ മകരംരാശിതന്നിൽ നില്‌ക്കുമ്പോളവതരിച്ചീടിനാൻ ജഗന്നാഥൻ ദിക്കുകളൊക്കെ പ്രസാദിച്ചതു ദേവകളും. പെറ്റിതു കൈകേയിയും പുഷ്യനക്ഷത്രംകൊണ്ടേ പിറ്റേന്നാൾ സുമിത്രയും പെറ്റിതു പുത്രദ്വയം. ഭഗവാൻ പരമാത്മാ മുകുന്ദൻ നാരായണൻ ജഗദീശ്വരൻ ജന്മരഹിതൻ പത്മേക്ഷണൻ

karkkaṭakattilatyuccasthitanāyiṭṭallō; arkkanumatyuccasthanu, dayaṃ karkkaṭakaṃ; arkkajan tulāttiluṃ, bhārggavan mīnattiluṃ, vakranumuccasthanāy makaraṃrāśitannil nilkkumpōḷavatariccīṭinān jagannāthan dikkukaḷokke prasādiccatu dēvakaḷuṃ. peṟṟitu kaikēyiyuṃ puṣyanakṣatraṃkoṇṭē piṟṟēnnāḷ sumitrayuṃ peṟṟitu putradvayaṃ. bhagavān paramātmā mukundan nārāyaṇan jagadīśvaran janmarahitan patmēkṣaṇan

Report an error

ഭുവനേശ്വരൻ വിഷ്ണുതന്നുടെ ചിഹ്നത്തോടു- മവതാരംചെയ്തപ്പോൾ കാണായീ കൌസല്യയ്‌ക്കും സഹസ്രകിരണന്മാരൊരുമിച്ചൊരുനേരം സഹസ്രായുതമുദിച്ചുയരുന്നതുപോലെ സഹസ്രപത്രോത്ഭവനാരദസനകാദി സഹസ്രനേത്രമുഖവിബുധേന്ദ്രന്മാരാലും വന്ദ്യമായിരിപ്പൊരു നിർമ്മലമകുടവും സുന്ദരചികരവുമളകസുഷമയും കാരുണ്യാമൃതരസസംപൂർണ്ണനയനവു- മാരുണ്യാംബരപരിശോഭിതജഘനവും

bhuvanēśvaran viṣṇutannuṭe cihnattōṭu- mavatāraṃceytappōḷ kāṇāyī kausalyaykkuṃ sahasrakiraṇanmārorumiccorunēraṃ sahasrāyutamudiccuyarunnatupōle sahasrapatrōtbhavanāradasanakādi sahasranētramukhavibudhēndranmārāluṃ vandyamāyiripporu nirmmalamakuṭavuṃ sundaracikaravumaḷakasuṣamayuṃ kāruṇyāmr̥tarasasaṃpūrṇṇanayanavu- māruṇyāṃbarapariśōbhitajaghanavuṃ

Report an error

ശംഖചക്രാബ്‌ജഗദാശോഭിതഭുജങ്ങളും ശംഖസന്നിഭഗളരാജിതകൌസ്തുഭവും ഭക്തവാത്സല്യം ഭക്തന്മാർക്കു കണ്ടറിവാനായ്‌ വ്യക്തമായിരിപ്പൊരു പാവനശ്രീവത്സവും കുണ്ഡലമുക്താഹാരകാഞ്ചീനൂപുരമുഖ- മണ്ഡനങ്ങളുമിന്ദുമണ്ഡലവദനവും പണ്ടു ലോകങ്ങളെല്ലാമകന്ന പാദാബ്‌ജവും കണ്ടുകണ്ടുണ്ടായൊരു പരമാനന്ദത്തൊടും മോക്ഷദനായ ജഗത്സാക്ഷിയാം പരമാത്മാ സാക്ഷാൽ ശ്രീനാരാണൻതാനിതെന്നറിഞ്ഞപ്പോൾ

śaṃkhacakrābjagadāśōbhitabhujaṅṅaḷuṃ śaṃkhasannibhagaḷarājitakaustubhavuṃ bhaktavātsalyaṃ bhaktanmārkku kaṇṭaṟivānāy vyaktamāyiripporu pāvanaśrīvatsavuṃ kuṇḍalamuktāhārakāñcīnūpuramukha- maṇḍanaṅṅaḷumindumaṇḍalavadanavuṃ paṇṭu lōkaṅṅaḷellāmakanna pādābjavuṃ kaṇṭukaṇṭuṇṭāyoru paramānandattoṭuṃ mōkṣadanāya jagatsākṣiyāṃ paramātmā sākṣāl śrīnārāṇantānitennaṟiññappōḷ

Report an error

സുന്ദരഗാത്രിയായ കൌസല്യാദേവിതാനും വന്ദിച്ചു തെരുതെരെ സ്തുതിച്ചുതുടങ്ങിനാൾ.

sundaragātriyāya kausalyādēvitānuṃ vandiccu terutere stuticcutuṭaṅṅināḷ.

Report an error

Illustration: Verse & Place (Project-owned).