Adhyatma Ramayanam 21.1
അന്നേരമാദിത്യനുമുദിച്ചീടിനാൻ മന്നവൻ പള്ളിക്കുറുപ്പുണർന്നീലിന്നും എന്തൊരുമൂലമതിനെന്നു മാനസേ ചിന്തിച്ചുചിന്തിച്ചുമന്ദമന്ദം തദാ മന്ത്രിപ്രവരനാകുന്ന സുമന്ത്രരു- മന്ത:പുരമകം പുക്കാനതിദൃതം ‘രാജീവമിത്രഗോത്രോൽഭൂത!ഭൂപതേ! രാജരാജേന്ദ്രപ്രവര!ജയജയ!” ഇത്ഥംനൃപനെ സ്തുതിച്ചുനമസ്കരി- ച്ചുത്ഥാനവും ചെയ്തു വന്ദിച്ചു നിന്നപ്പോൾ
annēramādityanumudiccīṭinān mannavan paḷḷikkuṟuppuṇarnnīlinnuṃ entorumūlamatinennu mānasē cinticcucinticcumandamandaṃ tadā mantripravaranākunna sumantraru- manta:puramakaṃ pukkānatidr̥taṃ ‘rājīvamitragōtrōlbhūta!bhūpatē! rājarājēndrapravara!jayajaya!” itthaṃnr̥pane stuticcunamaskari- ccutthānavuṃ ceytu vandiccu ninnappōḷ