Adhyatma Ramayanam 21.20
അന്തികേ ചെന്നു കൌസല്യയോടന്നേരം സന്തോഷമോടു സുമിത്ര ചൊല്ലീടിനാൾ: ‘രാമനുപഗതനായതു കണ്ടീലേ? ഭൂമിപാലപ്രിയേ!നോക്കീടു’കെന്നപ്പോൾ വന്ദിച്ചു നിൽക്കുന്ന രാമകുമാരനെ മന്ദേതരം മുറുകെപ്പുണർന്നീടിനാൾ പിന്നെ മടിയിലിരുത്തി നിറുകയിൽ നന്നായ് മുകർന്നു മുകർന്നു കുതൂഹലാൽ ഇന്ദീവരദളശ്യാമകളേബരം മന്ദമന്ദം തലോടിപ്പറഞ്ഞീടിനാൾ:
antikē cennu kausalyayōṭannēraṃ santōṣamōṭu sumitra collīṭināḷ: ‘rāmanupagatanāyatu kaṇṭīlē? bhūmipālapriyē!nōkkīṭu’kennappōḷ vandiccu nilkkunna rāmakumārane mandētaraṃ muṟukeppuṇarnnīṭināḷ pinne maṭiyilirutti niṟukayil nannāy mukarnnu mukarnnu kutūhalāl indīvaradaḷaśyāmakaḷēbaraṃ mandamandaṃ talōṭippaṟaññīṭināḷ: