Adhyatma Ramayanam 21.22
ഒന്നു ഭരതനെ വാഴിയ്ക്കയെന്നതു- മെന്നെ വനത്തിന്നയയ്ക്കെന്നു മറ്റേതും തത്ര പതിന്നാലു സംവത്സരം വസി- ച്ചത്ര വന്നീടുവൻ പിന്നെ ഞാൻ വൈകാതെ സന്താപമേതും മനസ്സിലുണ്ടാകാതെ സന്തുഷ്ടയായ് വസിച്ചീടുക മാതാവും”‘ ശ്രീരാമ വാക്യമേവം കേട്ടു കൌസല്യ പാരിൽ മോഹിച്ചു വീണീടിനാനാകുലാൽ പിന്നെ മോഹം തീർന്നിരുന്നു ദു:ഖാർണ്ണവം തന്നിൽ മുഴുകിക്കരഞ്ഞു കരഞ്ഞുടൻ
onnu bharatane vāḻiykkayennatu- menne vanattinnayaykkennu maṟṟētuṃ tatra patinnālu saṃvatsaraṃ vasi- ccatra vannīṭuvan pinne ñān vaikāte santāpamētuṃ manassiluṇṭākāte santuṣṭayāy vasiccīṭuka mātāvuṃ”‘ śrīrāma vākyamēvaṃ kēṭṭu kausalya pāril mōhiccu vīṇīṭinānākulāl pinne mōhaṃ tīrnnirunnu du:khārṇṇavaṃ tannil muḻukikkaraññu karaññuṭan