Skip to content

Adhyatma Ramayanam 21.6

ബാഹുക്കൾ നീട്ടിയ നേരത്തു ദു:ഖേന മോഹിച്ചു ഭൂമിയിൽ വീണിതു ഭൂപനും രാമരാമേതി പറഞ്ഞു മോഹിച്ചൊരു ഭൂമീപനെക്കണ്ടു വേഗേന രാഘവൻ താതനെച്ചെന്നെടുത്താശ്ലേഷവും ചെയ്തു സാദരം തന്റെ മടിയിൽ കിടത്തിനാൻ നാരീജനങ്ങളതുകണ്ടനന്തര മാരൂഢശോകാൽ വിലാപം തുടങ്ങിനാർ രോദനം കേട്ടു വസിഷ്ഠമുനീന്ദ്രനും ഖേദേന മന്ദിരം പുക്കിതു സത്വരം

bāhukkaḷ nīṭṭiya nērattu du:khēna mōhiccu bhūmiyil vīṇitu bhūpanuṃ rāmarāmēti paṟaññu mōhiccoru bhūmīpanekkaṇṭu vēgēna rāghavan tātaneccenneṭuttāślēṣavuṃ ceytu sādaraṃ tanṟe maṭiyil kiṭattinān nārījanaṅṅaḷatukaṇṭanantara mārūḍhaśōkāl vilāpaṃ tuṭaṅṅinār rōdanaṃ kēṭṭu vasiṣṭhamunīndranuṃ khēdēna mandiraṃ pukkitu satvaraṃ

Report an error