Skip to content

Adhyatma Ramayanam 21.8

സത്യവാദിശ്രേഷ്ഠനായ പിതാവിനെ സത്യപ്രതിജ്ഞനാക്കീടുക നീയതു ചിത്തഹിതം നൃപതീന്ദ്രനു നിർണ്ണയം; പുത്രരിൽ ജ്യേഷ്ഠനാകുന്നതു നീയല്ലൊ രണ്ടു വരം മമ ദത്തമായിട്ടുണ്ടു പണ്ടു നിൻ താതനാൽ സന്തുഷ്ട ചേതസാ നിന്നാലെ സാദ്ധ്യമായുള്ളോന്നതു രണ്ടു- മിന്നു തരേണമെന്നർത്ഥിയ്ക്കയും ചെയ്തേൻ നിന്നോടതു പറഞ്ഞീടുവാൻ നാണിച്ചു ഖിന്നനായ് വന്നിതു താതനറിക നീ

satyavādiśrēṣṭhanāya pitāvine satyapratijñanākkīṭuka nīyatu cittahitaṃ nr̥patīndranu nirṇṇayaṃ; putraril jyēṣṭhanākunnatu nīyallo raṇṭu varaṃ mama dattamāyiṭṭuṇṭu paṇṭu nin tātanāl santuṣṭa cētasā ninnāle sāddhyamāyuḷḷōnnatu raṇṭu- minnu tarēṇamennartthiykkayuṃ ceytēn ninnōṭatu paṟaññīṭuvān nāṇiccu khinnanāy vannitu tātanaṟika nī

Report an error