Adhyatma Ramayanam 21.9
സത്യപാശേന സംബദ്ധനാം താതനെ സത്വരം രക്ഷിപ്പതിന്നു യോഗ്യൻ ഭവാൻ പുന്നാമമാകും നരകത്തിൽനിന്നുടൻ തന്നുടെ താതനെ ത്രാണനം ചെയ്കയാൽ പുത്രനെന്നുള്ള ശബ്ദം വിധിച്ചു ശത- പത്ര സമുത്ഭവനെന്നതറിക നീ‘ മാതൃവചന ശൂലാഭിഹതനായ മേദിനീപാലകുമാരനാം രാമനും എത്രയുമേറ്റം വ്യഥിതനായ് ചൊല്ലിനാൻ: ‘ഇത്രയെല്ലാം പറയേണമോ മാതാവേ!
satyapāśēna saṃbaddhanāṃ tātane satvaraṃ rakṣippatinnu yōgyan bhavān punnāmamākuṃ narakattilninnuṭan tannuṭe tātane trāṇanaṃ ceykayāl putranennuḷḷa śabdaṃ vidhiccu śata- patra samutbhavanennataṟika nī‘ mātr̥vacana śūlābhihatanāya mēdinīpālakumāranāṃ rāmanuṃ etrayumēṟṟaṃ vyathitanāy collinān: ‘itrayellāṃ paṟayēṇamō mātāvē!