Adhyatma Ramayanam 49.9
ഗാന്ധർവ്വമയച്ചതു ഗൗഹ്യകമസ്ത്രംകൊണ്ടു ശാന്തമായതു കണ്ടു ഖരനും കോപത്തോടെ ആസുരമസ്ത്രം പ്രയോഗിച്ചതു കണ്ടു രാമൻ ഭാസുരമായ ദൈവാസ്ത്രംകൊണ്ടു തടുക്കയാൽ തീക്ഷ്‌ണമാമൈഷീകാസ്ത്രമെയ്തതു രഘുപതി വൈഷ്ണവാസ്ത്രേണ കളഞ്ഞാശു മൂന്നമ്പുതന്നാൽ സാരഥിതന്നെക്കൊന്നു തുരഗങ്ങളെക്കൊന്നു തേരുമെപ്പേരും പൊടിപെടുത്തു കളഞ്ഞപ്പോൾ യാതുധാനാധിപതി ശൂലവും കൈക്കൊണ്ടതി- ക്രോധേന രഘുവരനോടടുത്തീടുന്നേരം
gāndharvvamayaccatu gaൗhyakamastraṃkoṇṭu śāntamāyatu kaṇṭu kharanuṃ kōpattōṭe āsuramastraṃ prayōgiccatu kaṇṭu rāman bhāsuramāya daivāstraṃkoṇṭu taṭukkayāl tīkṣṇamāmaiṣīkāstrameytatu raghupati vaiṣṇavāstrēṇa kaḷaññāśu mūnnamputannāl sārathitannekkonnu turagaṅṅaḷekkonnu tērumeppēruṃ poṭipeṭuttu kaḷaññappōḷ yātudhānādhipati śūlavuṃ kaikkoṇṭati- krōdhēna raghuvaranōṭaṭuttīṭunnēraṃ