Skip to content

ആരണ്യകാണ്ഡം · 12 · ഖരവധം

Kharavadhaṃ

kharavadhaṃ

A section of the Aranya Kanda of the Adhyatma Ramayanam.

17 versesMalayalam with transliteration

A parrot singing the Ramayana on a branch, Rama and Sita below.

ചാപബാണങ്ങളേയുമെടുത്തു പരികര- മാഭോഗാനന്ദമുറപ്പിച്ചു സന്നദ്ധനായി

cāpabāṇaṅṅaḷēyumeṭuttu parikara- mābhōgānandamuṟappiccu sannaddhanāyi

Report an error

നില്‌ക്കുന്നനേരമാർത്തുവിളിച്ചു നക്തഞ്ചര- രൊക്കെ വന്നൊരുമിച്ചു ശസ്‌ത്രൗഘം പ്രയോഗിച്ചാർ. വൃക്ഷങ്ങൾ പാഷാണങ്ങളെന്നിവകൊണ്ടുമേറ്റം പ്രക്ഷേപിച്ചിതു വേഗാൽ പുഷ്‌കരനേത്രൻമെയ്‌മേൽ. തൽക്ഷണമവയെല്ലാമെയ്‌തു ഖണ്ഡിച്ചു രാമൻ രക്ഷോവീരന്മാരെയും സായകാവലി തൂകി നിഗ്രഹിച്ചതു നിശിതാഗ്രബാണങ്ങൾതന്നാ- ലഗ്രേ വന്നടുത്തൊരു രാക്ഷസപ്പടയെല്ലാം. ഉഗ്രനാം സേനാപതി ദൂഷണനതുനേര- മുഗ്രസന്നിഭനായ രാമനോടടുത്തിതു

nilkkunnanēramārttuviḷiccu naktañcara- rokke vannorumiccu śastraൗghaṃ prayōgiccār. vr̥kṣaṅṅaḷ pāṣāṇaṅṅaḷennivakoṇṭumēṟṟaṃ prakṣēpiccitu vēgāl puṣkaranētranmeymēl. talkṣaṇamavayellāmeytu khaṇḍiccu rāman rakṣōvīranmāreyuṃ sāyakāvali tūki nigrahiccatu niśitāgrabāṇaṅṅaḷtannā- lagrē vannaṭuttoru rākṣasappaṭayellāṃ. ugranāṃ sēnāpati dūṣaṇanatunēra- mugrasannibhanāya rāmanōṭaṭuttitu

Report an error

തൂകിനാൻ ബാണഗണ,മവേറ്റേ രഘുവരൻ വേഗേന ശരങ്ങളാലെണ്മണിപ്രായമാക്കി. നാലു ബാണങ്ങളെയ്‌തു തുരഗം നാലിനെയും കാലവേശ്‌മനി ചേർത്തു സാരഥിയോടുംകൂടെ. ചാപവും മുറിച്ചു തൽകേതുവും കളഞ്ഞപ്പോൾ കോപേന തേരിൽനിന്നു ഭൂമിയിൽ ചാടിവീണാൻ. പിൽപാടു ശതഭാരായസനിർമ്മിതമായ കെൽപേറും പരിഘവും ധരിച്ചു വന്നാനവൻ. തൽബാഹുതന്നെച്ഛേദിച്ചീടിനാൻ ദാശരഥി തൽപരിഘത്താൽ പ്രഹരിച്ചിതു സീതാപതി

tūkinān bāṇagaṇa,mavēṟṟē raghuvaran vēgēna śaraṅṅaḷāleṇmaṇiprāyamākki. nālu bāṇaṅṅaḷeytu turagaṃ nālineyuṃ kālavēśmani cērttu sārathiyōṭuṃkūṭe. cāpavuṃ muṟiccu talkētuvuṃ kaḷaññappōḷ kōpēna tērilninnu bhūmiyil cāṭivīṇān. pilpāṭu śatabhārāyasanirmmitamāya kelpēṟuṃ parighavuṃ dhariccu vannānavan. talbāhutannecchēdiccīṭinān dāśarathi talparighattāl prahariccitu sītāpati

Report an error

മസ്തകം പിളർന്നവനുർവിയിൽ വീണു സമ- വർത്തിപത്തനം പ്രവേശിച്ചിതു ദൂഷണനും. ദൂഷണൻ വീണനേരം വീരനാം ത്രിശിരസ്സും രോഷേണ മൂന്നുശരം കൊണ്ടു രാമനെയെയ്‌താൻ. മൂന്നും ഖണ്ഡിച്ചു രാമൻ മൂന്നുബാണങ്ങളെയ്‌താൻ മൂന്നുമെയ്‌തുടൻ മുറിച്ചീടിനാൻ ത്രിശിരസ്സും നൂറുബാണങ്ങളെയ്‌താനന്നേരം ദാശരഥി നൂറും ഖണ്ഡിച്ചു പുനരായിരംബാണമെയ്‌താൻ. അവയും മുറിച്ചവനയുതം ബാണമെയ്‌താ- നവനീപതിവീരനവയും നുറുക്കിനാൻ

mastakaṃ piḷarnnavanurviyil vīṇu sama- varttipattanaṃ pravēśiccitu dūṣaṇanuṃ. dūṣaṇan vīṇanēraṃ vīranāṃ triśirassuṃ rōṣēṇa mūnnuśaraṃ koṇṭu rāmaneyeytān. mūnnuṃ khaṇḍiccu rāman mūnnubāṇaṅṅaḷeytān mūnnumeytuṭan muṟiccīṭinān triśirassuṃ nūṟubāṇaṅṅaḷeytānannēraṃ dāśarathi nūṟuṃ khaṇḍiccu punarāyiraṃbāṇameytān. avayuṃ muṟiccavanayutaṃ bāṇameytā- navanīpativīranavayuṃ nuṟukkinān

Report an error

അർദ്ധചന്ദ്രാകാരമായിരിപ്പോരമ്പുതന്നാ- ലുത്തമാംഗങ്ങൾ മൂന്നും മുറിച്ചു പന്താടിനാൻ. അന്നേരം ഖരനാദിത്യാഭതേടീടും രഥം- തന്നിലാമ്മാറു കരയേറി ഞാണൊലിയിട്ടു വന്നു രാഘവനോടു ബാണങ്ങൾ തൂകീടിനാ,- നൊന്നിനൊന്നെയ്‌തു മുറിച്ചീടിനാനവയെല്ലാം. രാമബാണങ്ങൾകൊണ്ടും ഖരബാണങ്ങൾകൊണ്ടും ഭൂമിയുമാകാശവും കാണരുതാതെയായി. നിഷ്‌ഠുരതരമായ രാഘവ ശരാസനം പൊട്ടിച്ചാൻ മുഷ്‌ടിദേശേ ബാണമെയ്താശു ഖരൻ

arddhacandrākāramāyirippōramputannā- luttamāṃgaṅṅaḷ mūnnuṃ muṟiccu pantāṭinān. annēraṃ kharanādityābhatēṭīṭuṃ rathaṃ- tannilāmmāṟu karayēṟi ñāṇoliyiṭṭu vannu rāghavanōṭu bāṇaṅṅaḷ tūkīṭinā,- nonninonneytu muṟiccīṭinānavayellāṃ. rāmabāṇaṅṅaḷkoṇṭuṃ kharabāṇaṅṅaḷkoṇṭuṃ bhūmiyumākāśavuṃ kāṇarutāteyāyi. niṣṭhurataramāya rāghava śarāsanaṃ poṭṭiccān muṣṭidēśē bāṇameytāśu kharan

Report an error

ചട്ടയും നുറുക്കിനാൻ ദേഹവും ശരങ്ങൾകൊ- ണ്ടൊട്ടൊഴിയാതെ പിളർന്നീടിനാനതുനേരം താപസദേവാദികളായുളള സാധുക്കളും താപമോടയ്യോ! കഷ്‌ടം! കഷ്‌ടമെന്നുരചെയ്‌താർ. ജയിപ്പൂതാക രാമൻ ജയിപ്പൂതാകയെന്നു ഭയത്തോടമരരും താപസന്മാരും ചൊന്നാർ. തല്‌ക്കാലേ കുംഭോത്ഭവൻതന്നുടെ കയ്യിൽ മുന്നം ശക്രനാൽ നിക്ഷിപ്തമായിരുന്ന ശരാസനം തൃക്കയ്യിൽ കാണായ്‌വന്നിതെത്രയും ചിത്രം ചിത്രം; മുഖ്യവൈഷ്‌ണവചാപം കൈക്കൊണ്ടു നില്‌ക്കുന്നേരം

caṭṭayuṃ nuṟukkinān dēhavuṃ śaraṅṅaḷko- ṇṭoṭṭoḻiyāte piḷarnnīṭinānatunēraṃ tāpasadēvādikaḷāyuḷaḷa sādhukkaḷuṃ tāpamōṭayyō! kaṣṭaṃ! kaṣṭamennuraceytār. jayippūtāka rāman jayippūtākayennu bhayattōṭamararuṃ tāpasanmāruṃ connār. talkkālē kuṃbhōtbhavantannuṭe kayyil munnaṃ śakranāl nikṣiptamāyirunna śarāsanaṃ tr̥kkayyil kāṇāyvannitetrayuṃ citraṃ citraṃ; mukhyavaiṣṇavacāpaṃ kaikkoṇṭu nilkkunnēraṃ

Report an error

ദിക്കുകളൊക്കെ നിറഞ്ഞോരു വൈഷ്‌ണവതേജ- സ്സുൾക്കൊണ്ടു കാണായ്‌വന്നു രാമചന്ദ്രനെയപ്പോൾ. ഖണ്ഡിച്ചാൻ ഖരനുടെ ചാപവും കവചവും കുണ്ഡലഹാര കിരീടങ്ങളുമരക്ഷണാൽ. സൂതനെക്കൊന്നു തുരഗങ്ങളും തേരും പൊടി- ച്ചാദിനായകനടുത്തീടിന നേരത്തിങ്കൽ മറ്റൊരു തേരിൽ കരയേറിനാനാശു ഖരൻ തെറ്റെന്നു പൊടിച്ചിതു രാഘവനതുമപ്പോൾ. പിന്നെയും ഗദയുമായടുത്താനാശു ഖരൻ ഭിന്നമാക്കിനാൻ വിശിഖങ്ങളാലതും രാമൻ

dikkukaḷokke niṟaññōru vaiṣṇavatēja- ssuḷkkoṇṭu kāṇāyvannu rāmacandraneyappōḷ. khaṇḍiccān kharanuṭe cāpavuṃ kavacavuṃ kuṇḍalahāra kirīṭaṅṅaḷumarakṣaṇāl. sūtanekkonnu turagaṅṅaḷuṃ tēruṃ poṭi- ccādināyakanaṭuttīṭina nērattiṅkal maṟṟoru tēril karayēṟinānāśu kharan teṟṟennu poṭiccitu rāghavanatumappōḷ. pinneyuṃ gadayumāyaṭuttānāśu kharan bhinnamākkinān viśikhaṅṅaḷālatuṃ rāman

Report an error

ഏറിയ കോപത്തോടെ പിന്നെ മറ്റൊരു തേരി- ലേറിവന്നസ്ത്രപ്രയോഗം തുടങ്ങിനാൻ ഖരൻ. ഘോരമാമാഗ്നേയാസ്ത്രമെയ്‌തു രഘുവരൻ വാരുണാസ്ത്രേന തടുത്തീടിനാൻ ജിതശ്രമം. പിന്നെക്കൗബേരമസ്ത്രമെയ്‌തതൈന്ദ്രാസ്‌ത്രംകൊണ്ടു മന്നവൻ തടഞ്ഞതു കണ്ടു രാക്ഷസവീരൻ നൈര്യതമസ്ത്രം പ്രയോഗിച്ചിതു യുമ്യാസ്ത്രേണ വീരനാം രഘുപതി തടുത്തുകളഞ്ഞപ്പോൾ വായവ്യമയച്ചതുമൈന്ദ്രാസ്‌ത്രംകൊണ്ടു ജഗ- ന്നായകൻ തടുത്തതു കണ്ടു രാക്ഷസവീരൻ

ēṟiya kōpattōṭe pinne maṟṟoru tēri- lēṟivannastraprayōgaṃ tuṭaṅṅinān kharan. ghōramāmāgnēyāstrameytu raghuvaran vāruṇāstrēna taṭuttīṭinān jitaśramaṃ. pinnekkaൗbēramastrameytataindrāstraṃkoṇṭu mannavan taṭaññatu kaṇṭu rākṣasavīran nairyatamastraṃ prayōgiccitu yumyāstrēṇa vīranāṃ raghupati taṭuttukaḷaññappōḷ vāyavyamayaccatumaindrāstraṃkoṇṭu jaga- nnāyakan taṭuttatu kaṇṭu rākṣasavīran

Report an error

ഗാന്ധർവ്വമയച്ചതു ഗൗഹ്യകമസ്ത്രംകൊണ്ടു ശാന്തമായതു കണ്ടു ഖരനും കോപത്തോടെ ആസുരമസ്ത്രം പ്രയോഗിച്ചതു കണ്ടു രാമൻ ഭാസുരമായ ദൈവാസ്ത്രംകൊണ്ടു തടുക്കയാൽ തീക്ഷ്‌ണമാമൈഷീകാസ്ത്രമെയ്തതു രഘുപതി വൈഷ്ണവാസ്ത്രേണ കളഞ്ഞാശു മൂന്നമ്പുതന്നാൽ സാരഥിതന്നെക്കൊന്നു തുരഗങ്ങളെക്കൊന്നു തേരുമെപ്പേരും പൊടിപെടുത്തു കളഞ്ഞപ്പോൾ യാതുധാനാധിപതി ശൂലവും കൈക്കൊണ്ടതി- ക്രോധേന രഘുവരനോടടുത്തീടുന്നേരം

gāndharvvamayaccatu gaൗhyakamastraṃkoṇṭu śāntamāyatu kaṇṭu kharanuṃ kōpattōṭe āsuramastraṃ prayōgiccatu kaṇṭu rāman bhāsuramāya daivāstraṃkoṇṭu taṭukkayāl tīkṣṇamāmaiṣīkāstrameytatu raghupati vaiṣṇavāstrēṇa kaḷaññāśu mūnnamputannāl sārathitannekkonnu turagaṅṅaḷekkonnu tērumeppēruṃ poṭipeṭuttu kaḷaññappōḷ yātudhānādhipati śūlavuṃ kaikkoṇṭati- krōdhēna raghuvaranōṭaṭuttīṭunnēraṃ

Report an error

ഇന്ദ്രദൈവതമസ്ത്രമയച്ചോരളവു ചെ- ന്നിന്ദ്രാരിതലയറുത്തീടിനാൻ ജഗന്നാഥൻ. വീണിതു ലങ്കാനഗരോത്തരദ്വാരേ തല തൂണി പുക്കിതു വന്നു ബാണവുമതുനേരം. കണ്ടു രാക്ഷസരെല്ലാമാരുടെ തലയെന്നു കുണ്‌ഠഭാവേന നിന്നു സംശയം തുടങ്ങിനാർ. ഖരദൂഷണത്രിശിരാക്കളാം നിശാചര- വരരും പതിന്നാലായിരവും മരിച്ചിതു നാഴിക മൂന്നേമുക്കാൽകൊണ്ടു രാഘവൻതന്നാ,- ലൂഴിയിൽ വീണാളല്ലോ രാവണഭഗിനിയും

indradaivatamastramayaccōraḷavu ce- nnindrāritalayaṟuttīṭinān jagannāthan. vīṇitu laṅkānagarōttaradvārē tala tūṇi pukkitu vannu bāṇavumatunēraṃ. kaṇṭu rākṣasarellāmāruṭe talayennu kuṇṭhabhāvēna ninnu saṃśayaṃ tuṭaṅṅinār. kharadūṣaṇatriśirākkaḷāṃ niśācara- vararuṃ patinnālāyiravuṃ mariccitu nāḻika mūnnēmukkālkoṇṭu rāghavantannā,- lūḻiyil vīṇāḷallō rāvaṇabhaginiyuṃ

Report an error

മരിച്ച നിശാചരർ പതിനാലായിരവും ധരിച്ചാരല്ലോ ദിവ്യവിഗ്രഹമതുനേരം, ജ്ഞാനവും ലഭിച്ചിതു രാഘവൻ പക്കൽനിന്നു മാനസേ പുനരവരേവരുമതുനേരം രാമനെ പ്രദക്ഷിണംചെയ്‌തുടൻ നമസ്‌കരി- ച്ചാമോദംപൂണ്ടു കൂപ്പിസ്തുതിച്ചാർ പലതരം "നമസ്തേ പാദാംബുജം രാമ! ലോകാഭിരാമ! സമസ്തപാപഹരം സേവകാഭീഷ്‌ടപ്രദം. സമസ്തേശ്വര! ദയാവാരിധേ! രഘുപതേ! രമിച്ചീടണം ചിത്തം ഭവതി രമാപതേ!

maricca niśācarar patinālāyiravuṃ dhariccārallō divyavigrahamatunēraṃ, jñānavuṃ labhiccitu rāghavan pakkalninnu mānasē punaravarēvarumatunēraṃ rāmane pradakṣiṇaṃceytuṭan namaskari- ccāmōdaṃpūṇṭu kūppistuticcār palataraṃ "namastē pādāṃbujaṃ rāma! lōkābhirāma! samastapāpaharaṃ sēvakābhīṣṭapradaṃ. samastēśvara! dayāvāridhē! raghupatē! ramiccīṭaṇaṃ cittaṃ bhavati ramāpatē!

Report an error

ത്വൽപാദാംബുജം നിത്യം ധ്യാനിച്ചു മുനിജന- മുത്ഭവമരണദുഃഖങ്ങളെക്കളയുന്നു മുൽപാടു മഹേശനെത്തപസ്സുചെയ്‌തു സന്തോ- ഷിപ്പിച്ചു ഞങ്ങൾമുമ്പിൽ പ്രത്യക്ഷനായനേരം 'ഭേദവിഭ്രമം തീർത്തു സംസാരവൃക്ഷമൂല- ച്ഛേദനകുഠാരമായ്‌ ഭവിക്ക ഭവാനിതി പ്രാർത്ഥിച്ചു ഞങ്ങൾ മഹാദേവനോടതുമൂല- മോർത്തരുൾചെയ്‌തു പരമേശ്വരനതുനേരം. 'യാമിനീചരന്മാരായ്‌ ജനിക്ക നിങ്ങളിനി രാമനായവതരിച്ചീടുവൻ ഞാനും ഭൂമൗ

tvalpādāṃbujaṃ nityaṃ dhyāniccu munijana- mutbhavamaraṇaduḥkhaṅṅaḷekkaḷayunnu mulpāṭu mahēśanettapassuceytu santō- ṣippiccu ñaṅṅaḷmumpil pratyakṣanāyanēraṃ 'bhēdavibhramaṃ tīrttu saṃsāravr̥kṣamūla- cchēdanakuṭhāramāy bhavikka bhavāniti prārtthiccu ñaṅṅaḷ mahādēvanōṭatumūla- mōrttaruḷceytu paramēśvaranatunēraṃ. 'yāminīcaranmārāy janikka niṅṅaḷini rāmanāyavatariccīṭuvan ñānuṃ bhūmaൗ

Report an error

രാക്ഷസദേഹന്മാരാം നിങ്ങളെച്ഛേദിച്ചന്നു- മോക്ഷവും തന്നീടുവനില്ല സംശയമേതും.' എന്നരുൾചെയ്‌തു പരമേശ്വരനതുമൂലം നിർണ്ണയം മഹാദേവനായതും രഘുപതി. ജ്ഞാനോപദേശംചെയ്‌തു മോക്ഷവും തന്നീടണ- മാനന്ദസ്വരൂപനാം നിന്തിരുവടി നാഥാ!" എന്നവരപേക്ഷിച്ചനേരത്തു രഘുനാഥൻ മന്ദഹാസവും പൂണ്ടു സാനന്ദമരുൾചെയ്‌തു "വിഗ്രഹേന്ദ്രിയമനഃപ്രാണാഹംകാരാദികൾ- ക്കൊക്കവേ സാക്ഷിഭൂതനായതു പരമാത്മാ

rākṣasadēhanmārāṃ niṅṅaḷecchēdiccannu- mōkṣavuṃ tannīṭuvanilla saṃśayamētuṃ.' ennaruḷceytu paramēśvaranatumūlaṃ nirṇṇayaṃ mahādēvanāyatuṃ raghupati. jñānōpadēśaṃceytu mōkṣavuṃ tannīṭaṇa- mānandasvarūpanāṃ nintiruvaṭi nāthā!" ennavarapēkṣiccanērattu raghunāthan mandahāsavuṃ pūṇṭu sānandamaruḷceytu "vigrahēndriyamanaḥprāṇāhaṃkārādikaḷ- kkokkavē sākṣibhūtanāyatu paramātmā

Report an error

ജാഗ്രൽ സ്വപ്‌നാഖ്യാദ്യവസ്ഥാഭേദങ്ങൾക്കും മീതേ സാക്ഷിയാം പരബ്രഹ്‌മം സച്ചിദാനന്ദമേകം. ബാല്യകൗമാരാദികളാഗമാപായികളാം കാല്യാദിഭേദങ്ങൾക്കും സാക്ഷിയായ്മീതേ നില്‌ക്കും. പരമാത്മാവു പരബ്രഹ്‌മമാനന്ദാത്മകം പരമം ധ്യാനിക്കുമ്പോൾ കൈവല്യം വന്നുകൂടും." ഈവണ്ണമുപദേശംചെയ്‌തു മോക്ഷവും നല്‌കി ദേവദേവേശൻ ജഗൽക്കാരണൻ ദാശരഥി. രാഘവൻ മൂന്നേമുക്കാൽ നാഴികകൊണ്ടു കൊന്നാൻ വേഗേന പതിന്നാലുസഹസ്രം രക്ഷോബലം

jāgral svapnākhyādyavasthābhēdaṅṅaḷkkuṃ mītē sākṣiyāṃ parabrahmaṃ saccidānandamēkaṃ. bālyakaൗmārādikaḷāgamāpāyikaḷāṃ kālyādibhēdaṅṅaḷkkuṃ sākṣiyāymītē nilkkuṃ. paramātmāvu parabrahmamānandātmakaṃ paramaṃ dhyānikkumpōḷ kaivalyaṃ vannukūṭuṃ." īvaṇṇamupadēśaṃceytu mōkṣavuṃ nalki dēvadēvēśan jagalkkāraṇan dāśarathi. rāghavan mūnnēmukkāl nāḻikakoṇṭu konnān vēgēna patinnālusahasraṃ rakṣōbalaṃ

Report an error

സൗമിത്രി സീതാദേവിതന്നോടുംകൂടെ വന്നു രാമചന്ദ്രനെ വീണു നമസ്‌കാരവും ചെയ്‌താൻ. ശസ്ത്രൗഘനികൃത്തമാം ഭർത്തൃവിഗ്രഹം കണ്ടു മുക്തബാഷ്പോദം വിദേഹാത്മജ മന്ദംമന്ദം തൃക്കൈകൾകൊണ്ടു തലോടിപ്പൊറുപ്പിച്ചീടിനാ- ളൊക്കവേ പുണ്ണുമതിൻ വടുവും മാച്ചീടിനാൾ. രക്ഷോവീരന്മാർ വീണുകിടക്കുന്നതു കണ്ടു ലക്ഷ്‌മണൻ നിജഹൃദി വിസ്‌മയം തേടീടിനാൻ. 'രാവണൻതന്റെ വരവുണ്ടിനിയിപ്പോ'ളെന്നു ദേവദേവനുമരുൾചെയ്‌തിരുന്നരുളിനാൻ

saൗmitri sītādēvitannōṭuṃkūṭe vannu rāmacandrane vīṇu namaskāravuṃ ceytān. śastraൗghanikr̥ttamāṃ bharttr̥vigrahaṃ kaṇṭu muktabāṣpōdaṃ vidēhātmaja mandaṃmandaṃ tr̥kkaikaḷkoṇṭu talōṭippoṟuppiccīṭinā- ḷokkavē puṇṇumatin vaṭuvuṃ māccīṭināḷ. rakṣōvīranmār vīṇukiṭakkunnatu kaṇṭu lakṣmaṇan nijahr̥di vismayaṃ tēṭīṭinān. 'rāvaṇantanṟe varavuṇṭiniyippō'ḷennu dēvadēvanumaruḷceytirunnaruḷinān

Report an error

പിന്നെ ലക്ഷ്‌മണൻതന്നെ വൈകാതെ നിയോഗിച്ചാൻ 'ചെന്നു നീ മുനിവരന്മാരോടു ചൊല്ലീടണം. യുദ്ധംചെയ്തതും ഖരദൂഷണത്രിശിരാക്കൾ സിദ്ധിയെ പ്രാപിച്ചതും പതിന്നാലായിരവും താപസന്മാരോടറിയിച്ചു നീ വരികെ'ന്നു പാപനാശനനരുൾചെയ്‌തയച്ചോരുശേഷം, സുമിത്രാപുത്രൻ തപോധനന്മാരോടു ചൊന്നാ- നമിത്രാന്തകൻ ഖരൻ മരിച്ച വൃത്താന്തങ്ങൾ. ക്രമത്താലിനിക്കാലംവൈകാതെയൊടുങ്ങീടു- മമർത്ത്യവൈരികളെന്നുറച്ചു മുനിജനം

pinne lakṣmaṇantanne vaikāte niyōgiccān 'cennu nī munivaranmārōṭu collīṭaṇaṃ. yuddhaṃceytatuṃ kharadūṣaṇatriśirākkaḷ siddhiye prāpiccatuṃ patinnālāyiravuṃ tāpasanmārōṭaṟiyiccu nī varike'nnu pāpanāśananaruḷceytayaccōruśēṣaṃ, sumitrāputran tapōdhananmārōṭu connā- namitrāntakan kharan maricca vr̥ttāntaṅṅaḷ. kramattālinikkālaṃvaikāteyoṭuṅṅīṭu- mamarttyavairikaḷennuṟaccu munijanaṃ

Report an error

പലരുംകൂടി നിരൂപിച്ചു നിർമ്മിച്ചീടിനാർ പലലാശികൾമായ തട്ടായ്‌വാൻ മൂന്നുപേർക്കും അംഗുലീയവും ചൂഡാരത്നവും കവചവു- മംഗേ ചേർത്തീടുവാനായ്‌ക്കൊടുത്തുവിട്ടീടിനാർ. ലക്ഷ്‌മണനവ മൂന്നും കൊണ്ടുവന്നാശു രാമൻ- തൃക്കാല്‌ക്കൽവച്ചു തൊഴുതീടിനാൻ ഭക്തിയോടെ. അംഗുലീയകമെടുത്തംബുജവിലോചന- നംഗുലത്തിന്മേലിട്ടു, ചൂഡാരത്നവും പിന്നെ മൈഥിലിതനിക്കു നല്‌കീടിനാൻ, കവചവും ഭ്രാതാവുതനിക്കണിഞ്ഞീടുവാനരുളിനാൻ

palaruṃkūṭi nirūpiccu nirmmiccīṭinār palalāśikaḷmāya taṭṭāyvān mūnnupērkkuṃ aṃgulīyavuṃ cūḍāratnavuṃ kavacavu- maṃgē cērttīṭuvānāykkoṭuttuviṭṭīṭinār. lakṣmaṇanava mūnnuṃ koṇṭuvannāśu rāman- tr̥kkālkkalvaccu toḻutīṭinān bhaktiyōṭe. aṃgulīyakameṭuttaṃbujavilōcana- naṃgulattinmēliṭṭu, cūḍāratnavuṃ pinne maithilitanikku nalkīṭinān, kavacavuṃ bhrātāvutanikkaṇiññīṭuvānaruḷinān

Report an error

Illustration: Verse & Place (Project-owned).