Adhyatma Ramayanam 21.10
താതാർത്ഥമായിട്ടു ജീവനെത്തന്നെയും മാതാവു തന്നെയും സീതയെത്തന്നെയും ഞാനുപേക്ഷിപ്പതതിനില്ല സംശയം മാനസേ ഖേദമതിനില്ലെനിക്കേതും രാജ്യമെന്നാകിലും താതൻ നിയോഗിക്കിൽ ത്യാജ്യമെന്നാലെന്നറിക നീ മാതാവേ! ലക്ഷ്മണൻ തന്നെ ത്യജിക്കെന്നു ചൊൽകിലും തൽക്ഷണം ഞാനുപേക്ഷിപ്പനറിക നീ പാവകൻ തങ്കൽ പതിക്കേണമെങ്കിലു- മേവം വിഷം കുടിക്കേണമെന്നാകിലും
tātārtthamāyiṭṭu jīvanettanneyuṃ mātāvu tanneyuṃ sītayettanneyuṃ ñānupēkṣippatatinilla saṃśayaṃ mānasē khēdamatinillenikkētuṃ rājyamennākiluṃ tātan niyōgikkil tyājyamennālennaṟika nī mātāvē! lakṣmaṇan tanne tyajikkennu colkiluṃ talkṣaṇaṃ ñānupēkṣippanaṟika nī pāvakan taṅkal patikkēṇameṅkilu- mēvaṃ viṣaṃ kuṭikkēṇamennākiluṃ