Adhyatma Ramayanam 21.18
സത്യത്തെ രക്ഷിച്ചു കൊള്ളുവാൻ ഞങ്ങൾക്കു ശക്തിപോരായ്കയുമില്ലിതു രണ്ടിനും സോദരൻ നാടു ഭരിച്ചിരുന്നീടുക സാദരം ഞാനരണ്യത്തിലും വാഴുവൻ ഓർക്കിലീ രാജ്യഭാരം വഹിയ്ക്കുന്നതിൽ സൌഖ്യമേറും വനത്തിങ്കൽ വാണീടുവാൻ ഏതുമേ ദണ്ഡമില്ലാതെ കർമ്മം മമ- മാതാവെനിയ്ക്കു വിധിച്ചതു നന്നല്ലോ മാതാവു കൌസല്യ തന്നെയും വന്ദിച്ചു മൈഥിലിയോടും പറഞ്ഞിനി വൈകാതെ
satyatte rakṣiccu koḷḷuvān ñaṅṅaḷkku śaktipōrāykayumillitu raṇṭinuṃ sōdaran nāṭu bhariccirunnīṭuka sādaraṃ ñānaraṇyattiluṃ vāḻuvan ōrkkilī rājyabhāraṃ vahiykkunnatil saukhyamēṟuṃ vanattiṅkal vāṇīṭuvān ētumē daṇḍamillāte karmmaṃ mama- mātāveniykku vidhiccatu nannallō mātāvu kausalya tanneyuṃ vandiccu maithiliyōṭuṃ paṟaññini vaikāte