Adhyatma Ramayanam 21.24
എന്തു പിഴച്ചതു കൈകേയിയോടു നീ ചിന്തിയ്ക്ക, താതനോടും കുമാരാ! ബലാൽ. താതനും ഞാനുമൊക്കും ഗുരുത്വംകൊണ്ടു ഭേദം നിനക്കു ചെറ്റില്ലെന്നു നിശ്ചയം പോകണമെന്നു താതൻ നിയോഗിയ്ക്കിൽ, ഞാൻ പോകരുതെന്നു ചെറുക്കുന്നതുണ്ടല്ലോ എന്നുടെ വാക്യത്തെ ലംഘിച്ചു ഭൂപതി- തന്നുടെ വാചാ ഗമിയ്ക്കുന്നതാകിലോ ഞാനുമെൻ പ്രാണങ്ങളെ ത്യജിച്ചീടുവൻ മാനവവംശവും പിന്നെ മുടിഞ്ഞുപോം
entu piḻaccatu kaikēyiyōṭu nī cintiykka, tātanōṭuṃ kumārā! balāl. tātanuṃ ñānumokkuṃ gurutvaṃkoṇṭu bhēdaṃ ninakku ceṟṟillennu niścayaṃ pōkaṇamennu tātan niyōgiykkil, ñān pōkarutennu ceṟukkunnatuṇṭallō ennuṭe vākyatte laṃghiccu bhūpati- tannuṭe vācā gamiykkunnatākilō ñānumen prāṇaṅṅaḷe tyajiccīṭuvan mānavavaṃśavuṃ pinne muṭiññupōṃ