Skip to content

Adhyatma Ramayanam 21.26

അന്തകൻ വീട്ടിന്നയച്ചഭിഷേകമൊ- രന്തരം കൂടാതെ സാധിച്ചുകൊള്ളുവൻ ബന്ധമില്ലേതുമിതിന്നു ശോകിപ്പതി- നന്തർമുദാ വസിച്ചീടുക മാതാവേ! ആര്യപുത്രാഭിഷേകം കഴിച്ചീടുവാൻ ശൌര്യമെനിയ്ക്കതിനുണ്ടെന്നു നിർണ്ണയം കാര്യമല്ലാത്തതു ചെയ്യുന്നതാകിലാ- ചാര്യനും ശാസനം ചെയ്കെന്നതേ വരൂ’ ഇത്ഥം പറഞ്ഞു ലോകത്രയം തദ്രുഷാ ദുഗ്ദ്ധമാമ്മാറു സൌമിത്രി നിൽക്കുന്നേരം

antakan vīṭṭinnayaccabhiṣēkamo- rantaraṃ kūṭāte sādhiccukoḷḷuvan bandhamillētumitinnu śōkippati- nantarmudā vasiccīṭuka mātāvē! āryaputrābhiṣēkaṃ kaḻiccīṭuvān śauryameniykkatinuṇṭennu nirṇṇayaṃ kāryamallāttatu ceyyunnatākilā- cāryanuṃ śāsanaṃ ceykennatē varū’ itthaṃ paṟaññu lōkatrayaṃ tadruṣā dugddhamāmmāṟu saumitri nilkkunnēraṃ

Report an error